റോബോട്ടിക്സ് പരിശീലനം
മലപ്പുറം: സർക്കാർ സ്‌കൂളുകളിൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന സി.എസ്.ആർ സംരംഭത്തിന്റെ ഭാഗമായി ഒതുക്കുങ്ങൽ മുണ്ടോത്തുപറമ്പ് ഗവണ്മെന്റ് യു.പി.സ്‌കൂളിൽ ആരംഭിച്ച റോബോട്ടിക്സ് പ്രൊജക്ട് പരിശീലനത്തിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.നിർവഹിച്ചു. ചടങ്ങിൽ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വാക്ക്റൂ ഇന്റർനാഷണൽ സി.എസ്.ആർ വിഭാഗം മേധാവി സുമിത്ര ബിനു പദ്ധതി വിശദീകരിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പറപ്പൂർ പഞ്ചായത്ത് അംഗങ്ങളായ അംജത ജാസ്മിൻ, നസീമ സിറാജ്, ഉമൈബ ഊർഷമണ്ണിൽ, ക്ലസ്റ്റർ ലീഡർ അജയ് ജോൺ, സി.പി.അർജുൻ, പി.ടി.എ പ്രസിഡന്റ് എം.പി. സധു, എസ്.എം.സി ചെയർമാൻ എം.റഫീഖ് പ്രോഗ്രാം കോഡിനേറ്റർ ആർ.വിദ്യാ രാജ്, വാക്കറൂ ഡയറക്ടർ അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.