സർക്കിൾ ഓഫീസ്
Saturday 28 June 2025 4:30 PM IST
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച് പുതിയ എക്സൈസ് സർക്കിൾ ഓഫീസ് രൂപീകരിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ജില്ലാ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് രൂപീകരിക്കണമെന്നും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ് എ ജില്ലാ പ്രസിഡന്റ് ടി.പ്രജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിജു ജോസ്, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡണ്ട് സജികുമാർ,ജനറൽ സെക്രട്ടറി സന്തോഷ് കുമാർ,ടി.പി.ഉഷ, അനിൽകുമാർ, ഷാനവാസ് , രാമകൃഷ്ണൻ കെ ,എൻ അശോകൻ, അബ്ദുൽ വഹാബ്, ഷിബു ശങ്കർ , കെ എം ബാബുരാജ് ,അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.