ഉദ്ഘാടനം ചെയ്തു

Saturday 28 June 2025 4:35 PM IST

നിലമ്പൂർ: വായനവാരാഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പൽ ഇ.എം.എസ്.സാംസ്‌കാരിക നിലയം ലൈബ്രറിയിൽ വിപുലമായ പരിപാടികൾ നടന്നു. മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ ക്നാംതോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശബരീശൻ പൊറ്റെക്കാട്, പി.ഗോപാലകൃഷ്ണൻ, കെ.ആർ സി നിലമ്പൂർ, എം.അബിക എന്നിവർ പ്രസംഗിച്ചു.ഗോവർദ്ധനൻ പൊറ്റെക്കാട്, വൽസല നിലമ്പൂർ എന്നിവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു. തുടർന്നു നടന്ന സാഹിത്യ ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി പി നന്ദന, അഡ്വ.കെ.യു.രാധാകൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.