അനുസ്മരണയോഗം
Saturday 28 June 2025 4:40 PM IST
എടപ്പാൾ: മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണയോഗം നടത്തി. പൊന്നാനി എം.എൽ.എ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റും നന്നംമുക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ മുസ്തഫ ചാലുപറമ്പിൽ അദ്ധ്യക്ഷത നിർവ്വഹിച്ചു. കവിയും ഗാനരചയിതാവും ആകാശവാണി സീനീയർ അനൗൺസർ കൂടി ആയിരുന്ന എം.ഡി രാജേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്മ നല്കുന്ന ചിത്രൻ നമ്പൂതിരിപ്പാട് എൻഡോവ്‌മെന്റ് വിതരണവും നടന്നു. പ്ലസ് ടു പൊതുപരീക്ഷയിൽ മൂക്കുതല ഹൈസ്‌കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയ്ക്കാണ് ഈ പുരസ്‌കാരം. ഈ വർഷത്തെ വിജയി എ.കെ.അനുശ്രീ. കൂടാതെ കായിക രംഗത്തെ മികവിനുള്ള അംഗീകാരമായി ജോബ് മാസ്റ്റർ എൻഡോവ്‌മെന്റ് അവാർഡ് ദാനവും നടന്നു