കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

Sunday 29 June 2025 12:27 AM IST
മരുതോങ്കര ഗവ: എൽ.പി.സ്കൂളിൽ അറുപത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിക്കുന്നു.

കുറ്റ്യാടി: മരുതോങ്കര ഗവ. എൽ.പി സ്കൂളിന് എം.എൽ.എ ഫണ്ടിൽ അനുവദിച്ച അറുപത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.കെ സുമ, ശോഭ അശോകൻ, കെ.ഒ ദിനേശൻ, വനജ പട്യാട്ട്, എ.അഖിൽ, വി.ടിലിനീഷ്, കെ. രാജേഷ്, വി.പി.അജിഷ, എം.ഡി ശ്രീദേവ്, സി.സുരേന്ദ്രൻ, എ.പ്രകാശൻ, കെ.കെ മോഹൻ ദാസ് ,കെ.ജിതേഷ്, കൺവീനർ പി.ഭാസ്കരൻ ,എം.ആർ രജിഷ ടീച്ചർ, ആകാശ് കിരൺ പ്രസംഗിച്ചു. വിദ്യാർത്ഥികൾ, സി.കെ.സുമ,എം.ആർ രജിഷ എന്നിവരെ അനുമോദിച്ചു.