പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Sunday 29 June 2025 12:31 AM IST
കുറ്റ്യാടി: രാസ ലഹരി ലൈംഗീകചൂഷണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക, കുറ്റ്യാടിയെ ലഹരി മാഫിയകളുടെ കൈകളിൽ നിന്നും രക്ഷപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി മഹിള കോൺഗ്രസ് കുറ്റ്യാടി, നാദാപുരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്റ് ഗൗരി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് എ.ടി ഗീത അദ്ധ്യക്ഷത വഹിച്ചു. മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ നിവേദനം നൽകി. ബാലാമണി നാദാപുരം, യു.വി ബിന്ദു, തായന ബാലാമണി, അനിഷ പ്രദീപ്, കെ.സുമിത, കെ.വസന്ത, കെ.ടി.ജയിംസ്,ജമാൽ കോരങ്കോട്ട്, കോരങ്കോട്ട് മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.