വിദ്യാർത്ഥികളെ അനുമോദിച്ചു
Sunday 29 June 2025 12:34 AM IST
ബേപ്പൂർ: നടുവട്ടം വെള്ളായിക്കോട്ട് റസിഡൻസ് അസോസിയേഷൻ 2025 ലെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡിവിഷൻ കൗൺസിലറും നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സണുമായ കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വിജയികളായ അക്സ ഹാനിഷ്, ഹരിനന്ദ് വി. എന്നീ വർക്ക് മെമെന്റോ നൽകി അനുമോദിച്ചു. പ്രസിഡന്റ് പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോ, അഹ്മ്മദ് കബീർ, ജ്യോതി പ്രകാശ്, മണ്ടോടി ഹേമന്ത് കുമാർ, ടി.ടി.സജ്ന, ഹാനിഷ് നടുവട്ടം, ഫെമി കെ. വിശ്വനാഥൻ, സിന്ധു, സെക്രട്ടറി യു. പ്രദീപ്, ടി. രമേശൻ എന്നിവർ പ്രസംഗിച്ചു.