വിജയികളെ അനുമോദിച്ചു

Sunday 29 June 2025 12:37 AM IST
അനുമോദന ചടങ്ങ് പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കുടുംബശ്രീ കലോത്സവ വിജയികളെ അനുമോദിച്ചു. ചേമഞ്ചേരി, കുടുംബശ്രീ ജില്ലാ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച വരെ ചേമഞ്ചേരി സി.ഡീ.എസ് അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല, സ്ഥിരം സമിതിഅദ്ധ്യക്ഷൻമാരായ വി കെഅബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ആർ.പി വത്സല, ഷൈമ എന്നിവർ പ്രസംഗിച്ചു. ആസൂത്രണ സമിതി അംഗം ശശിധരൻ ചെറുർ അനുമോദന പ്രഭാഷണം നടത്തി. വിജയികൾക്ക് ഉപഹാരം വിതരണവും ചെയ്തു.