സി.കെ.ജി അനുസ്മരണം
Sunday 29 June 2025 12:10 AM IST
പയ്യോളി: സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.കെ ഗോവിന്ദൻ നായരുടെ 61ാം അനുസ്മരണം പയ്യോളിയിൽ നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. കെ.ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം മോളി, പി.എം അഷറഫ്, കാര്യാട്ട് ഗോപാലൻ, ഏഞ്ഞിലാടി അഹമ്മദ്, മഹേഷ് കോമത്ത്, അനിത കുറ്റിപ്പുനം, ആയഞ്ചേരി സുരേന്ദ്രൻ, ടി ഉണ്ണികൃഷ്ണൻ, ശശിധരൻ കുന്നുംപുറത്ത്, ധനേഷ് മുഴിക്കൽ എന്നിവർ പ്രസംഗിച്ചു.