'നെല്ലറിവ് നല്ലറിവ്' കൃഷിപാഠം സംഘടിപ്പിച്ചു

Sunday 29 June 2025 1:37 AM IST
പല്ലശ്ശന സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച 'നെല്ലറിവ് നല്ലറിവ്' കൃഷിപാഠത്തിൽ നിന്ന്.

കൊല്ലങ്കോട്: പല്ലശ്ശന സർവ്വീസ് സഹകരണ ബാങ്ക് 'നെല്ലറിവ് നല്ലറിവ്' എന്ന പേരിൽ നെൽകർഷകർക്കായി കൃഷിപാഠം സംഘടിപ്പിച്ചു. പല്ലാവൂർ ശ്രീകൃഷ്ണ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സായി രാധ ഉദ്ഘാടനം ചെയ്തു. പല്ലശ്ശന സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി സീതാറാം അദ്ധ്യക്ഷത വഹിച്ചു. മണ്ണുത്തി കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രൊഫ. പി.എസ്.ജോൺ നെൽകൃഷിയിലെ വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. പല്ലശ്ശന കൃഷി ഓഫീസർ എ.എസ്.റീജ, കെ.നാരായണൻ ബാങ്ക് വൈസ് പ്രസിഡന്റ്, സെക്രട്ടറി ഇൻ ചാർജ് ഷിൻജ മോൾ തുടങ്ങിയവർ സംസാരിച്ചു.