ഞാറ്റുവേല ചന്തയും കർഷകസഭയും

Sunday 29 June 2025 2:28 AM IST

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയും കർഷക സഭയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷയായി. കൃഷി ഡപ്യൂട്ടി ഡയറക്ടർ വി.പി. സിന്ധു പദ്ധതി വിശദീകരണവും സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ ആദ്യ വില്പനയും നടത്തി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സംസാരിച്ചു. ഞാറ്റുവേല ചന്തയിൽ സൗജന്യ കർഷക രജിസ്ട്രേഷൻ, വിള ഇൻഷ്വറൻസ്, കാർഷിക സെമിനാർ, വിള ആരോഗ്യ ക്ലിനിക്ക് എന്നിവ ഉണ്ടായിരുന്നു. വിവിധ അഗ്രോ സർവീസ് സെന്ററുകൾ, കൈക്കോ, റെെഡ്കോ എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് വെണ്ട, വഴുതന, തക്കാളി, മുളക് തുടങ്ങിയ പച്ചക്കറി തൈകൾ സൗജന്യമായി നൽകി.