തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെ: പന്ന്യൻ

Sunday 29 June 2025 12:35 AM IST

പാലക്കാട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്തു. നിലമ്പൂരിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയെയും ബി.ജെ.പിയെയും കോൺഗ്രസ് കൂട്ടുപിടിച്ചു. എൽ.ഡി.എഫിന്റെ വോട്ടുകളിൽ കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.