കേരള കോൺഗ്രസുകളുടെ ലയന ചർച്ചകളില്ല: മോൻസ് ജോസഫ്

Sunday 29 June 2025 12:36 AM IST

തൊടുപുഴ: കേരള കോൺഗ്രസുകളുടെ ലയന സാഹചര്യമില്ലെന്ന് മാണി വിഭാഗം തന്നെ പറഞ്ഞ സാഹചര്യത്തിൽ നിലവിൽ അത്തരം ചർച്ചകളില്ലെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. യു.ഡി.എഫിന്റെ വിപുലീകരണം ലക്ഷ്യമിടുന്നുണ്ട്. പുതിയ പാർട്ടികൾ വരുന്നത് മുന്നണിയെ ശക്തിപ്പെടുത്തും. എന്നാൽ,ആർക്കെങ്കിലും വരണമെങ്കിൽ അവരാണ് ചർച്ച നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.