ടെലിമെഡിസിൻ സൊസൈറ്റി പുതിയ നേതൃത്വം

Sunday 29 June 2025 1:44 AM IST

കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാർ ചുമതലയേറ്റു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രശ്മി ആയിഷയാണ് വൈസ് പ്രസിഡന്റ്. ഡോ. സി. ശ്രീകുമാർ, ഡോ. പ്രദീപ് തോമസ്, കെവിൻ ദേവസ്യ, ബിനു മാഹിത് എന്നിവരാണ് പുതിയ മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന നേതൃമാറ്റ ചടങ്ങിൽ ടി.എസ്.ഐ കേരളാ ചാപ്റ്റർ സെക്രട്ടറി എം.ജി ബിജോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.