കാലവർഷം ഒരുമാസം പിന്നിടുമ്പോൾ 53 ശതമാനം അധികപെയ്‌ത്ത്

Sunday 29 June 2025 1:46 AM IST

കൊ​ച്ചി​:​ ​കാ​ല​വ​ർ​ഷം​ ​കേ​ര​ള​തീ​രം​ ​തൊ​ട്ടി​ട്ട് ​ഒ​രു​മാ​സം​ ​പി​ന്നി​ടു​മ്പോ​ൾ,​ ​സം​സ്ഥാ​ന​ത്ത് ​ല​ഭി​ച്ച​ത് 53​ ​ശ​ത​മാ​നം​ ​അ​ധി​ക​മ​ഴ.​ ​സം​സ്ഥാ​ന​ ​ഇ​റി​ഗേ​ഷ​ൻ​ ​വ​കു​പ്പി​ന്റെ​ ​ മേ​യ് 24​ ​മു​ത​ൽ​ ​ജൂ​ൺ​ 24​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ ​അ​തേ​സ​മ​യം,​​​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്കി​ൽ​ ​അ​ധി​ക​മ​ഴ​ ​ഒ​രു​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.​ ​ജൂ​ൺ​ ​ഒ​ന്നു​ ​മു​ത​ൽ​ 27​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വ് ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.​ ​കാ​ല​വ​ർ​ഷം​ ​നേ​ര​ത്തെ​ ​എ​ത്തി​യെ​ങ്കി​ലും​ ​ജൂ​ൺ​ ​ഒ​ന്ന് ​മു​ത​ലു​ള്ള​ ​പെ​യ്‌​ത്തേ​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​മ​ൺ​സൂ​ണാ​യി​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ.​ ​ഇ​തി​ന് ​മു​മ്പ് ​ല​ഭി​ച്ച​ത് ​വേ​ന​ൽ​ ​മ​ഴ​യു​ടെ​ ​ക​ണ​ക്കി​ലാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തു​ക.

വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലാ​ണ് ​കൂ​ടു​ത​ലും​ ​മ​ഴ​ ​ല​ഭി​ച്ച​ത്.​ ​മ​ഴ​ ​ക​ണ​ക്കി​ൽ​ ​മു​ന്നി​ൽ​ ​കാ​സ​ർ​കോ​ടാ​ണ്.​ ​ല​ഭി​ച്ച​ത് 1647​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​മ​ഴ.​ ​ക​ണ്ണൂ​ർ​ ​-​ 1557​ ​മി​ല്ലി​ ​മീ​റ്റ​ർ,​ ​കോ​ഴി​ക്കോ​ട് 1407​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പ​ട്ടി​ക​യി​ലെ​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ക്കാ​ർ.​ ​പാ​ല​ക്കാ​ടും​ ​തി​രു​വ​ന​ന്ത​പു​ര​ത്തും 803.1​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​മ​ഴ​ ലഭിച്ചു. കൊല്ലമാണ് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല,​ 655.3 മി.മി. ​മ​ണി​ക്കൂ​റി​ൽ​ 50​-70​ ​കി.​മി​ ​വേ​ഗ​ത്തി​ൽ​ ​വ​രെ​ ​കാ​റ്റു​വീ​ശി.​ ​കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം​ ​ഇ​ടി​മി​ന്ന​ലും​ ​ഉ​ണ്ടാ​കു​ന്നു​ണ്ട്.​ ​മേ​യ് 24​ ​മു​ത​ലു​ള്ള​ ​ക​ണ​ക്കു​പ്ര​കാ​രം​ ​പ്ര​കാ​രം​ ​ക​ണ്ണൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​മി​ന്ന​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ൽ​ ​-​ഒ​ഡീ​ഷ​ ​മേ​ഖ​ല​ക​ളി​ലെ​ ​ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ​ ​സ്വാ​ധീ​ന​മാ​ണ് ​ഇ​ന്ന​ലെ​യ​ട​ക്കം​ ​കേ​ര​ള​ത്തി​ൽ​ ​പ​ര​ക്കെ​ ​മ​ഴ​പെ​യ്യി​ച്ച​ത്.

 എറണാകുളത്ത് 42% അധികമഴ കാലവർഷ മഴപെയ്ത്ത് കണക്കിൽ നാലാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ 42 ശതമാനം അധികമഴയാണ് പെയ്തത്. ആകെ 1223.3 മില്ലി മീറ്റർ മഴയാണ് ഇറിഗേഷൻ വകുപ്പിന്റെ കണക്കിൽ. ഐ.എം.ഡി രേഖയിൽ 944.8 മില്ലി മീറ്ററും. 664.8 മില്ലി മീറ്റർ മഴയായിരുന്നു പെയ്യേണ്ടിയിരുന്നത്.

 ജില്ല - മഴ (മില്ലി മീറ്റർ) ആലപ്പുഴ - 952.2 കണ്ണൂർ - 1557.5 എറണാകുളം - 1223.3 ഇടുക്കി - 989.3 കാസർകോട് - 1647 കൊല്ലം - 655.3 കോട്ടയം - 980 കോഴിക്കോട് - 1407.2 മലപ്പുറം - 1053 പാലക്കാട് - 803.1 പത്തനംതിട്ട 921.7 തിരുവനന്തപുരം - 803.1 തൃശൂർ - 1199.5 വയനാട് - 933.7

മണിക്കൂറിൽ 50-60 വരെ വേഗതയിലാണ് പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് വീശുന്നത്. ഇടവിട്ട് ശക്തമായ കാറ്റോട് കൂടിയ മഴ തുടരും. മലയോര മേഖലയിൽ അതീവ ജാഗ്രത തുടരണം

രാജീവൻ എരിക്കുളം കാലാവസ്ഥ വിദഗ്ദ്ധൻ

 മുന്നറിയിപ്പുകൾ • ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കുക • ദുർബലമായ കെട്ടിടങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കുക • വെള്ളക്കെട്ട് പ്രദേശങ്ങളിലെ സന്ദർശനം ഒഴിവാക്കുക • സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക