ഗാന്ധിയൻ പി.ഗോപിനാഥൻ നായർ അവാർഡ് വി.ഡി.സതീശന്

Sunday 29 June 2025 12:48 AM IST

തിരുവനന്തപുരം: ഗാന്ധിമിത്ര മണ്ഡലം ഏർപ്പെടുത്തിയിട്ടുള്ള അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി ചെയർമാനായിരുന്ന പി.ഗോപിനാഥൻ നായരുടെ പേരിലുള്ള അവാർഡ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് ജൂലായ് എട്ടിന് ഉച്ചയ്ക്ക് 2ന് നെയ്യാറ്റിൻകര ഡോ. ജി.ആർ.പബ്ലിക് സ്‌കൂളിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ നൽകും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ.എം.ജെയിംസ് ചെയർമാനും മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം പ്രൊഫ. എസ്.വർഗീസ്, മുൻ ജില്ലാ ജഡ്ജി പി.ഡി.ധർമ്മരാജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.