സ്പോട്ട് അഡ്മിഷൻ നാളെ
Sunday 29 June 2025 12:49 AM IST
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ സ്ഥാപനം സി.ഐ.എ.എസ്.എൽ അക്കാഡമി പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അക്കാഡമി ക്യാമ്പസിൽ രാവിലെ 9ന് അഡ്മിഷൻ നടപടികൾ ആരംഭിക്കും. അപേക്ഷിക്കാൻ സാധിക്കാത്തവർക്കും പ്രവേശന പരീക്ഷ എഴുതാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ക്ലാസുകൾ ജൂലായ് രണ്ടിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8848000901.