ജനകീയ സമിതി യോഗം നടത്തി

Sunday 29 June 2025 12:14 AM IST
അഴിയൂർ സബ് രജ്സ്ട്രാർ ഓഫീസ് ജനകീയ സമിതി യോഗം വടകര എം.എൽ.എ കെ കെ രമ സംസാരിക്കുന്നു.

വടകര: ബൈപ്പാസ് സർവീസ് റോഡിൽ നിന്നും അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫിസിലേക്കുള്ള റോഡ് നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തിയാണി പ്രവൃത്തി നടത്തുന്നത്. അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. ഒഴിഞ്ഞ് കിടക്കുന്ന വെണ്ടർ തസ്തികയിലേക്ക് ആളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജിസ്ട്രാർ ടി.കെ രമേശ്, പി ശ്രീധരൻ, പി.പി ഇസ്മായിൽ, കെ രവിന്ദ്രൻ, പ്രദീപ് ചോമ്പാല, ടി.ടി പത്മനാഭൻ, കെ.എ സുരേന്ദ്രൻ, മുബാസ് കല്ലേരി, കല്ലോറത്ത് സുകുമാരൻ, കെ.പി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.