വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു
കൊയിലാണ്ടി: സംസ്ഥാനസർക്കാരിൻ്റെ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണത്തിൻ്റെ ഭാഗമായി കൊല്ലം ഗുരുദേവ കോളേജ് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് കോളേജിൽ ആസൂത്രണം ചെയ്തതിരിക്കുന്നത്. കോളേജിൽ ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കുക, ബസ് സ്റ്റാൻ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ടൗൺ എന്നിവിടങ്ങളിൽ ലഹരിക്കെതിരെ പ്രചാരണം നടത്തുക, മഴനടത്തം സംഘടിപ്പിക്കുക എന്നിവയാണവ. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളാകും.