സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും

Sunday 29 June 2025 12:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്ധ്യ,വടക്കൻ ജില്ലകളിൽ മഴ തുടരും. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കാരണം. കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കള്ളക്കടലിനെ തുടർന്ന് കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുമുണ്ട്.