രാജീവ് ചന്ദ്രശേഖറും തുഷാറും കൂടിക്കാഴ്ച നടത്തി

Sunday 29 June 2025 12:25 AM IST

ചേർത്തല : ബി.ജെ.പി. അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ്. അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി കുടിക്കാഴ്ച നടത്തി.

വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണ്ണായക ശക്തിയായി മാറുമെന്ന് ഇരുവരും പറഞ്ഞു. തദ്ദേശസ്വയംഭരണതിരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടന്നു. എൻ.ഡി.എ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സമയബന്ധിതമായി ജില്ലാതലം മുതൽ വാർഡ് തലം വരെ കർമ്മപരിപാടികൾക്ക് രൂപം നൽകി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിപുലമായ പ്രചരണത്തോടെ ജനങ്ങളിൽ എത്തിക്കുകുന്നതിനും പരിപാടികൾ ആവിഷ്‌കരിച്ചു. കഴിഞ്ഞ അഞ്ച് വർഷലമായി പദ്ധതിത്തുകകൾ പാഴാക്കിയ ഇടതു– വലതു മുന്നണികൾ ഭരിയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ജനകീയ വിചാരണ നടത്തി പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും. ബി. ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് , ട്രഷറർ അനിരുദ്ധ് കാർത്തികേയൻ എന്നിവരും പങ്കെടുത്തു.