ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
Saturday 28 June 2025 11:32 PM IST
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പൊലീസ് അറസ്റ്റുചെയ്തു. ഓമല്ലൂർ മാത്തൂർ അമ്പലത്തിന് സമീപം അമ്പാടി ഭവനം വീട്ടിൽ നിന്ന് തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കൽ വീട്ടിൽ അനീഷ് ( 27 )ആണ് പിടിയിലായത്. 20 ന് വൈകിട്ട് നാലരയോടെ താഴെപൂച്ചക്കുളത്തെ ഇയാളുടെ വീടിന്റെ ഹാളിൽ വച്ചാണ് സംഭവം. കുട്ടി സ്‌കൂൾ ടീച്ചറോട് വിവരം പറഞ്ഞതിനെതുടർന്ന്, ജില്ലാ ശിശു സംരക്ഷണഓഫീസിൽ നിന്നും 27 ന് പൊലീസിനെ അറിയിച്ചു. പോക്‌സോ നിയമപ്രകാരം എസ്.ഐ ജയരാജ് പണിക്കർ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ വി.കെ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കാരിമാൻതോട്ടിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കി.