അനുസ്മരണം

Saturday 28 June 2025 11:34 PM IST

കോന്നി: ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി ഡോ. പി. ഗോപിനാഥപിള്ളയുടെ അനുസ്മരണവും സ്നേഹപ്രയാണം സംഗമവും ഡിസിസി പ്രസിഡന്റ് സതീഷ്കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി എക്സിക്യൂട്ടീവ് കൺവീനർ കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ. പദ്മകുമാർ, എസ്. സന്തോഷ് കുമാർ, ആർ. ദേവകുമാർ, കെ ഗോപിനാഥപിള്ള, ജി. രാമകൃഷ്ണപിള്ള, സി.എസ്. സോമൻപിള്ള, കെ.എസ്. ശശികുമാർ, പ്രവീൺ പ്ലാവിളയിൽ, ബാബു വെളിയത്ത്, ജി. മോഹൻദാസ് , ഗിരീശൻ നായർ, സന്തോഷ് മാത്യു, ഡി അനിൽ കുമാർ, കാർത്തിക, അജീഷ് എസ്. റോയി ജോർജ് എന്നിവർ സംസാരിച്ചു.