സന്ദർശിച്ചു

Saturday 28 June 2025 11:39 PM IST

കോന്നി: കാലവർഷം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാദ്ധ്യതാ പ്രദേശങ്ങൾ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സന്ദർശിച്ചു. ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് എത്തിയത്.. കോന്നി താലൂക്കിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പൊന്തനാംകുഴി, അരുവാപ്പുലം മുറ്റാക്കുഴി പ്രദേശങ്ങൾ സംഘം വിലയിരുത്തി. കോന്നി തഹസിൽദാർ എൻ വി സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ ഹനേഷ് ജോർജ്, ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ അനി തോമസ്, ഹസാർഡ് അനലിസ്റ്റ് ചാന്ദിനി പി സി സേനൻ എന്നിവർ പങ്കെടുത്തു.