ശില്പശാല

Saturday 28 June 2025 11:41 PM IST

പത്തനംതിട്ട : പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ 30ന് രാവിലെ 9.45 ന് സൗജന്യ സംരംഭകത്വ ശില്പശാല നടക്കും. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ടി. രശ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ലൈസൻസ്, വിവിധ വായ്പ സൗകര്യങ്ങൾ, നോർക്കാ റൂട്ട്‌സ്, വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതി, പ്രധാന സംരംഭക മേഖല എന്നീ വിഷയങ്ങളിലാണ് ശില്പശാല. രജിസ്‌ട്രേഷൻ രാവിലെ 9.15 മുതൽ.