വാർഷിക ജനറൽബോഡി യോഗം

Sunday 29 June 2025 12:59 AM IST
വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിററ് ജനറൽ ബോഡി റഫീഖ് മാളിക ഉദ്ഘാടനം ചെയ്യുന്നു

മുക്കം : അഗസ്ത്യൻ മുഴിയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. മിനിസിവിൽ സ്റ്റേഷനുംഫയർ സ്റ്റേഷനുംസ്കൂളുകളുമടക്കം അനേകം സർക്കാർ സ്ഥാപനങ്ങളും സിനിമ തിയറ്ററുകളും പെട്രോൾ പമ്പുകളുമടക്കമുള്ള മറ്റു സ്ഥാപനങ്ങളുമുള്ളതിനാൽ ആയിരക്കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചും മറ്റു ഫലപ്രദമായ നടപടികൾ സ്വീകരിച്ചും ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജില്ല വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.ജോസഫ് പെെമ്പിളിൽ അദ്ധ്യക്ഷത വഹിച്ചു വ്യാപാരികളുടെ മക്കളിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മദ്രാസ് ഐ.ഐ.ടി യിൽ പ്രവേശനം ലഭിച്ച ശ്വേത സതീഷിനെയും ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. പി. പ്രേമൻ, എം.ടി. അസ്‌ലം, ടി.കെ. സുബ്രഹ്മണ്യൻ, പി.കെ. റഷീദ് എന്നിവർ പ്രസംഗിച്ചു.