ഒറ്റപ്പാലം അർബൻ   ബാങ്ക് വിജയോത്സവം

Sunday 29 June 2025 1:29 AM IST
ഒറ്റപ്പാലം അർബൻ ബാങ്കിന്റെ വിജയോത്സം പരിപാടി പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഒറ്റപ്പാലം അർബൻ ബാങ്ക് അനുമോദിച്ചു. വിജയോത്സവം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 412 പേരെ പൊഫിഷ്യൻസി പ്രൈസും, മൊമെന്റോയും നൽകി അനുമോദിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 10 കുട്ടികൾക്ക് സ്‌കോളർഷിപ്പും നൽകി. 10, 12 ക്ലാസ് പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച 21 വിദ്യാലയങ്ങളെയും ചടങ്ങിൽ പുരസ്‌ക്കാരം നൽകി അനുമോദിച്ചു. മനിശ്ശേരി കെ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യതു. അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസും പുരസ്‌കാര വിതരണവും പ്രൊഫ. ഗോപിനാഥ് മുതുകാട് നിർവഹിച്ചു. വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, ബാങ്ക് വൈസ് ചെയർമാൻ കെ.എൻ.ശിവദാസൻ, മാനേജിംഗ് ഡയറക്ടർ ഡോ.എം.രാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു. നരിവേട്ട സിനിമയിലെ ബാല താരങ്ങളായ മിഖ, മിയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ബാങ്ക് ചെയർമാൻ യു.രാജഗോപാൽ സ്വാഗതവും ജനറൽ മാനേജർ എസ്.സഞ്ജീവ് നന്ദിയും പറഞ്ഞു.