ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് ജ​ന​റൽ ബോ​ഡി യോ​ഗം

Sunday 29 June 2025 12:44 AM IST

കൊ​ല്ലം: ജി​ല്ലാ സ​ഹോ​ദ​യ സ്​കൂൾ കോം​പ്ല​ക്‌​​സ് സി.ബി.എ​സ് ഇ സ്​കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്​മ​യാ​യ കൊ​ല്ലം ജി​ല്ലാ സ​ഹോ​ദ​യ​യു​ടെ വാർ​ഷി​ക ജ​ന​റൽ ബോ​ഡി യോ​ഗം ഉ​ളി​യ​ക്കോ​വിൽ സെന്റ് മേ​രീ​സ് സ്​കൂ​ളിൽ ന​ട​ത്തി. ജി​ല്ല​യി​ലെ 35 സി.ബി.എ​സ്.ഇ സ്​കൂ​ളു​ക​ളിൽ നി​ന്നു​ള്ള മാ​നേ​ജർ​മാ​രും പ്രിൻ​സി​പ്പൽ​മാ​രും പ​ങ്കെ​ടു​ത്തു. അ​ടു​ത്ത അ​ദ്ധ്യ​യ​ന വർ​ഷ​ത്തേ​ക്കു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഷെഡ്യൂൾ തീ​രു​മാ​നി​ച്ചു. 10, 12 ക്ലാസു​ക​ളിൽ എ പ്ല​സ് നേ​ടി​യ വി​ദ്യാർ​ത്ഥി​ക​ളെ ആ​ദ​രി​ക്കാൻ യോഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡന്റ് ഡോ. ഡി.പൊ​ന്ന​ച്ചൻ അ​ദ്ധ്യ​ക്ഷ​നായി. സെ​ക്ര​ട്ട​റി കി​ഷോർ ആന്റ​ണി വാർ​ഷി​ക റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റർ യു.സു​രേ​ഷ് സി​ദ്ധാർത്​ഥ വാർ​ഷി​ക ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. കി​ഷോർ ആന്റ​ണി, ജി​ജോ ജോർ​ജ്, മ​ഞ്​ജു രാ​ജീ​വ് എന്നിവ‌ർ സംസാരിച്ചു. ഭാ​ര​വാ​ഹി​ക​ളായി ക​ര​വാ​ളൂർ ഓ​ക്‌​സ്‌​ഫോർ​ഡ് സ്​കൂൾ മാ​നേ​ജർ വി.അ​നിൽ​കു​മാർ (പ്ര​സി​ഡന്റ്), ക​ട​യ്ക്കൽ എ.ജി പ​ബ്ലി​ക് സ്​കൂൾ പ്രിൻ​സി​പ്പൽ മേ​രി​ക്കു​ട്ടി ജോ​സ് (സെ​ക്ര​ട്ട​റി), സെന്റ് മേ​രീ​സ് സ്​കൂൾ ചെ​യർ​മാൻ ഡോ. ഡി.പൊ​ന്ന​ച്ചൻ (ട്ര​ഷറർ) എ​ന്നി​വ​രെ തി​ര​ഞ്ഞ​ടു​ത്തു.