മുതിർന്ന വായനക്കാർക്ക് ആദരം
Sunday 29 June 2025 12:49 AM IST
കരുനാഗപ്പള്ളി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, കൂടുതൽ പുസ്തകങ്ങൾ വായിച്ച മുതിർന്ന വായനക്കാരായ എ.സിദ്ദിഖ്, ജി.ആർ.കെ. നായർ, അബ്ദുൽ സലാം, ബി. സജീവ് എന്നിവരെ ആദരിച്ചു. യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം സുരേഷ് വെട്ടുകാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ക്ലബ്ബ് സെക്രട്ടറി പ്രൊഫ. ആർ. അരുൺകുമാർ അദ്ധ്യക്ഷനായി..ഗ്രന്ഥശാല സെക്രട്ടറി എ. ഷാജഹാൻ സ്വാഗതം പറഞ്ഞു. അഡ്വ. ജി. അഭയകുമാർ, എ. സജീവ്, എസ്. ശിവകുമാർ, എൻ.എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.