ചേ​രി​ക്കോ​ണം കു​ടി​വെള്ള പ​ദ്ധ​തി​ക്ക് 15 ലക്ഷം

Sunday 29 June 2025 12:53 AM IST

കു​ണ്ട​റ: തൃ​ക്കോ​വിൽ​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 6​-ാം വാർ​ഡി​ലെ ചേ​രി​ക്കോ​ണം ത​ല​ച്ചി​റ പ്ര​ദേ​ശ​ത്തെ കു​ടിവെ​ള്ള പ​ദ്ധ​തി​ക്കാ​യി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പി.സി.വി​ഷ്​ണു​നാ​ഥ് എം.എൽ.എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാസം പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് കു​ട്ടി​കൾ മ​രി​ക്കുകയും ഇ​ള​യ കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യിലാവുകയും ചെയ്തി​രുന്നു. ഈ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എ​ത്തി​ക്കു​ക​യും ചി​കിത്സാ ചെലവ് എം.എൽ.എ ഏറ്റെടുക്കുകയും ചെയ്തു. തു​ടർ​ന്ന് കു​ട്ടി​യു​ടെ രോ​ഗം ഭേ​ദ​മാ​യി.എ​ന്നാൽ വീണ്ടും പ്ര​ദേ​ശ​ത്ത് രോ​ഗ ല​ക്ഷ​ണ​ങ്ങൾ കണ്ടെത്തുകയും പലരും ചി​കി​ത്സ തേടുകയും ചെയ്തു. തി​ങ്ങി നി​റ​ഞ്ഞ നി​ലയി​ലാണ് ഇവി​ടെ വീ​ടു​കൾ സ്ഥി​തി ചെ​യ്​തി​രു​ന്ന​ത്. അ​തി​നാൽ കക്കൂസുകളും കി​ണ​റു​ക​ളും ത​മ്മി​ലു​ള​ള അ​ക​ല​വും കു​റ​വാ​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോടെ കി​ണ​റു​കൾ മ​ലി​ന​പ്പെ​ടാ​ൻ തു​ട​ങ്ങി. രോ​ഗം പ​ടർന്ന​തി​നെ തു​ടർ​ന്ന് കി​ണ​റു​ക​ളിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ കോ​ളീ​ഫോം ബാ​ക്ടീ​രി​യയാണ് രോ​ഗ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. കു​ടി​വെ​ള​ളം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെന്ന് ബോദ്ധ്യമായതി​നെത്തുടർന്നാണ് ചേ​രി​ക്കോ​ണം കു​ടി​വെ​ള​ള പ​ദ്ധ​തി, ജ​ല അ​തോ​റിട്ടി​ എം.ഡിയു​ടെ സാ​ന്നി​ദ്ധ്യ​ത്തിൽ ആ​വി​ഷ്​ക​രി​ച്ച​തെന്ന് എം.എൽ.എ പ​റ​ഞ്ഞു.