സി.പി.എം പ്രതിഭാ സംഗമവും ജനകീയ സദസും

Sunday 29 June 2025 1:01 AM IST
സി.പി.എം കിഴക്കേ പടനിലം ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഭാ സദസ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.പി.എം കിഴക്കേ പടനിലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മികവ് 2025' പ്രതിഭാ സംഗമവും ജനകീയ സദസും സംഘടിപ്പിച്ചു. എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഡോ.ഷിനുദാസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്തംഗം എസ്.ശെൽവി അനുമോദിച്ചു. കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്‌റ്റാഫ് അസോസിയേഷൻ (സി. ഐ.ടി.യു) ഏർപ്പെടുത്തിയ 'കനവ് ' ചികിത്സാ സഹായ വിതരണവും നടത്തി. സി.പി.എം കൊട്ടിയം ലോക്കൽ സെക്രട്ടറി എച്ച്.ഖലീലുദീൻ, മയ്യനാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡി.ഷീല, മുഖത്തല ബ്‌ളോക്ക് പഞ്ചായത്തംഗം ഷീല ഹരി, ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ്, ബി.രാജേന്ദ്രൻ, ബി.സലാഹുദീൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് കമ്മിറ്റി അംഗം സത്യൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ശശിധരൻ പിള്ള സ്വാഗതം പറഞ്ഞു.