ബംഗ്ലാദേശിന് വമ്പൻ തോൽവി, ക്യാപ്ടൻ ഷാന്റൊ രാജിവച്ചു

Sunday 29 June 2025 4:46 AM IST

കൊളംബോ: രണ്ടാം ടെസ്റ്റിലെ ഇന്നിംഗ്‌സ് തോൽവിയോടെ ശ്രീലങ്കയോട് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ബംഗ്ലാദേസ് ക്യാപ്ടൻ നജ്‌മുൽ ഹുസൈൻ ംഷാന്റൊ രാജിവച്ചു.മത്സര ശേഷം നടന്ന പത്രസമ്മേലനത്തിലാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി തുടരാൻ ഇനി താത്പര്യമില്ലെന്ന് ഷാന്റൊ വ്യക്തമാക്കിത്.

രണ്ട് മത്സരങ്ങൾ ഉൾപ്പെടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ കൊളംബോ വേദിയായ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 78 റൺസിനും തോൽപ്പിച്ചു ശ്രീലങ്ക പരമ്പര 1-0ത്തിന് സ്വന്തമാക്കുകയായിരുന്നു.

211 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി 115/6 എന്ന നിലയിൽ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശ് ആദ്യ സെക്ഷനിൽ തന്നെ 133റൺസിന് ഔട്ടായി. ഇന്നലെ18 റൺസെർുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ശേഷിച്ച നാല് വിക്കറ്റും നഷ്‌ടമാവുകയായിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കയ്ക്കായി 5 വിക്കറ്റ് വീഴ്‌ത്തി. 53 പന്തിൽ 26 റൺസ് നേടിയ മുഷ്ഫിക്കുർ റഹിമാണ് ബംഗ്ലാദേശിന്രെ ടോപ് സ്കോറ‌ർ.

സ്കോർ: ബംഗ്ലാദേശ് 247/10, 133/10. ശ്രീലങ്ക 458/10.

14 ടെസ്റ്റുകളിൽ ഷാന്റെ ബംഗ്ലാദേസിനെ നയിച്ചു.4 എണ്ണത്തിൽ ജയിച്ചു. പാകിസ്ഥാനിലെ പരമ്പര നേട്ടമാണ് ഷാന്റൊയെന്ന ക്യാപ്‌ടന്റെ മികച്ച നേട്ടം. ബംഗ്ലാദേശിന് മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്ടൻമാരാണ് അത് ശരിയാണെന്ന് തോന്നുന്നില്ലെന്നും ഷാന്രൊ രാജിപ്രഖ്യാപിച്ചുകൊണ്ട് പറ‌ഞ്ഞു. ഈമാസമാദ്യം ഷാന്രൊയ്‌ക്ക് പകരം മെഹിദി ഹസനെ ഏകദിന ടീമിന്റെ ക്യാപ്ടനാക്കിയിരുന്നു. ട്വന്രി-20യിൽ ലിറ്റൺദാസാണ് ക്യാ‌പ്ടൻ.

സെഞ്ച്വറി സ്‌മൃതി

ട്രെ​ൻ​ഡ് ​ബ്രി​ഡ്‌​ജ്:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ വനിതാ ട്വ​ന്റി​ ​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ച​രി​ത്ര​ ​സെ​ഞ്ച്വ​റി​ ​കു​റി​ച്ച ക്യാ​പ്ട​ൻ​ ​സ്‌​മൃ​തി​ ​മ​ന്ഥ​നയുടേയും ബൗളർമാരുടേയും മികവിൽ ഇന്ത്യയ്ക്ക് 97 റൺസിന്റെ ഗംഭീര ജയം.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​ഇ​ന്ത്യ​ ​​20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 210​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് 14.5 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. ട്വന്റി-20യിൽ അരങ്ങേറ്റം ഗംഭീരമാക്കിയ സ്പിന്നർ ചരിണി 4 വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചു. ദീപ്തി ശർമ്മയും രാധാ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്‌ടൻ നാ​റ്റ്‌​സ്‌​കൈ​വ​ർ​ ​ബ്ര​ന്റിന് (66)​ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. ബ്രന്റിനെക്കൂടാതെ ബ്യൂമൗണ്ട് (10)​,​ ആർലോറ്റ് (12)​ എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ട ബാറ്റർമാർ.

സ്‌മൃതിലയം

വാം​അ​പ്പ് ​മ​ത്സ​ര​ത്തി​നി​ടെ​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​ ​ഹ​ർ​മ്മ​ൻ​പ്രീ​ത് ​കൗ​റി​ന് ​വി​ശ്ര​മം​ ​അ​നു​വ​ദി​ച്ച​തി​നാ​ലാ​ണ് ​സ്‌​മൃ​തി​ ​ഒ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ക്യാ​പ്‌​ട​ൻ​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​ടോ​സ് ​നേ​ടി​യ​ ​ഇം​ഗ്ല​ണ്ട് ​ബൗളിംഗ് തിരഞ്ഞടു​ക്കു​ക​യാ​യി​രു​ന്നു.​ ​62​ ​പ​ന്തി​ൽ​ 15​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​‌​ൾ​പ്പെ​ടെ​ 112​ ​റ​ൺ​സെ​ടു​ത്ത സ്മൃതിയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 200 കടന്നത്.​ 51​ ​പ​ന്തി​ലാ​ണ് ​സ്മൃ​തി​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്. ഏ​റെ​ ​നാ​ളു​ക​ക്ക് ​ശേ​ഷം​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ഷെ​ഫാ​ലി​ ​വെ​ർ​മ്മ​യാ​ണ് ​(20​)​ ​സ്‌​മൃ​തി​ക്കൊ​പ്പം​ ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്‌​സ് ​ഓ​പ്പ​ൺ​ ​ചെ​യ്ത​ത്.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ്മൃ​തി​ ​അ​ടി​ ​തു​ട​ങ്ങി.​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 52​ ​പ​ന്തി​ൽ​ 77​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഷെ​ഫാ​ലി​ ​പു​റ​ത്താ​യ​ ​ശേ​ഷം​ ​ഹ​‌​ർ​ലീ​ൻ​ ​ഡി​യോ​ളി​നൊ​പ്പം​ ​(23​ ​പ​ന്തി​ൽ​ 43​)​ 45​ ​പ​ന്തി​ൽ​ 95​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടും​ ​സ്മൃ​തി​യു​ണ്ടാ​ക്കി.​ ​ഇ​തി​നി​ടെ​ ​സ്‌​മൃ​തി​ ​ട്വ​ന്റി​-20​യി​ലെ​ ​ക​ന്നി​ ​സെ​ഞ്ച്വ​റി​യും​ ​തി​ക​ച്ചു.​ ​ഡെ​ത്ത് ​ഓ​വ​റു​ക​ളി​ൽ​ ​ന​ന്നാ​യി​ ​പ​ന്തെ​റി​ഞ്ഞ​ ​ഇം​ഗ്ല​ണ്ട് ​അ​വ​സാ​നം​ ​ഇ​ന്ത്യ​യു​ടെ​ ​റ​ണ്ണൊ​ഴു​ക്കി​ന് ​ത​ടസം​ ​സൃ​ഷ്ടി​ച്ചു.​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ലൗ​റ​ ​ബെ​ൽ​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.

1​-​ ​മൂ​ന്ന് ​ഫോ​ർ​മാ​റ്റി​ലും​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ വനിതാ ​താ​ര​മാ​യി​ ​സ്‌മൃ​തി. 2​-​ഇ​ന്ത്യ​യ്ക്കാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​ട്വ​ന്റി​-20​യി​ൽ​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ വനിതാ ​താ​ര​മാ​യി​ ​സ്‌​മൃ​തി. അ​ന്താ​രാ​ഷ്ട്ര​ വനിതാ ​ട്വ​ന്റി​-20​യി​ൽ​ ​ഒരിന്ത്യൻ താരത്തിന്റെഏറ്റവുംഉയർന്ന വ്യക്തിഗത സ്കോറിനുടമ. 210​/5 -​ ​ട്വ​ന്റി​-20​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീ​മി​ന്റെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ടോട്ടൽ. 97​റ​ൺ​സ്-​ ​റ​ൺസ് അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ ​ഇ​ന്ത്യൻ വനിതകളുടെ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ജ​യം.​ . ട്വന്റി -20യിൽ റൺസടിസ്ഥാനത്തിൽ ഇംഗ്ലണ്ട് വനിതകളുടെ ഏറ്റവും വലിയ തോൽവി.

പാൽമിറാസ് ക്വാർട്ടറിൽ

ഫിലാഡൽഫിയ: ക്ലബ് ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ എക്‌സ്‌ട്രാ ടൈമിൽ പൗലീഞ്ഞോ നേടിയ ഗോളിൽ ബൊട്ടഫോഗോയെ 1-0ത്തിന് വീഴ്‌ത്തി പാൽമിറാസ് ക്വാർട്ടറിലെത്തി. ബ്രസീലിയൻ ക്ലബുകൾ മുഖാമുഖം വന്ന പ്രീക്വാർട്ടറിൽ നിശ്ചിത സമയത്ത് ഇരുടീമും ഗോൾ രഹിത സമനിലപാലിച്ചതിനാലാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്. പകരക്കാരനായിറങ്ങിയ പൗലീഞ്ഞോ 100-ാം മിനിട്ടിലാണ് പാൽമിറാസിന്റെ വിജയഗോൾ നേടിയത്. 116-ാം മിനിട്ടിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

ഇന്ന് പ്രീക്വാർട്ടറിൽ ഇന്റർ മയാമിയും പി.എസ്.ജിയും തമ്മിൽ ഏറ്റുമുട്ടും. മയാമിയുടെ പ്ലേമേക്കർ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തന്റെ മുൻ ടീമിനെതിരെ മുഖാമുഖം വരുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് മയാമി നോക്കൗട്ടിൽ എത്തിയത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് പി.എസ്.ജി അവസാന പതിനാറിൽ ഇടം നേടിയത്. 12.30ന് തുടങ്ങുന്ന മറ്രൊരു പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഫ്ലമെംഗോയെ നേരിടും. ഇന്നലെ ബ്രസീലിയൻ ടീമുകളായ ബൊട്ടഫോഗോയും പൽമീരാസും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തോടെ ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങക്ക് തുടക്കമായി.

അരങ്ങേറ്റ ടെസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെ ചരിത്ര നേർ്ർം കുറിച്ച് ദക്ഷിണാഫ്രിക്കയുടെ ൻ ലുഹാൻ ഡ്രെ പ്രിറ്റോറിയസ്.

ടെസ്റ്റിൽ ഒരിന്നിം‌ഗ്സിൽ 150 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് ഇന്നലെ സിബാബ്‌വെ‌യ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പ്രിറ്റോറിയസ് സ്വന്തമാക്കി. 1976ൽ ന്യൂസിലാൻഡിന്റെ ജാവേദ് മിയാൻ ദാദ് 19 വയസും 119 ദിവസവും പ്രായമുള്ലപ്പോ സ്ഥാപിച്ച റെക്കാഡാണ് പ്രിറ്റോറിയസ് തിരുത്തിയത്. ഇന്നലെ 150 കുറിക്കുമ്പോ 19 വയസും 93 ദിവസവുമായിരുന്നു പ്രിറ്റോറിയസിന് പ്രായം.160 പന്തിൽ 11 ഫോറും 4 സിക്സുമടക്കം പ്രിറ്റോറിയസ് 153 റൺസ് നേടി.

ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 418/9 എന്ന മികച്ച നിലയിലാണ് ദക്ഷിണാഫ്രിക്ക. ബോഷും ( പുറത്താകാതെ 100)​ ദക്ഷിണാഫ്രിക്കയ്‌ക്കായി സെഞ്ച്വറി നേടി.