സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Sunday 29 June 2025 11:47 AM IST
തൃശ്ശൂർ: തൃശ്ശൂരിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേക്ക് മറിഞ്ഞ് യാത്രികൻ മരിച്ചു. തൃശ്ശൂർ വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. വെങ്ങാനൂർ സ്വദേശി മിഥുൻ (29) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ചേലക്കോട് പാതയ്ക്ക് സമീപമുള്ള കാനയിലേക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചേലക്കരയിൽ നിന്നും പഴയന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു മിഥുൻ. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും ചേർന്ന് മിഥുനെ അടുത്തുള്ള ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലം അതിനു ശേഷം ജീവോദയാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.