വിദ്യാഭ്യാസ സമ്മേളനം
Monday 30 June 2025 12:27 AM IST
ചിറ്റൂർ: ഭാരതീയ വിദ്യാനികേതൻ പാലക്കാട് ജില്ലാ വിദ്യാഭ്യാസ സമ്മേളനം നല്ലേപ്പിള്ളി സരസ്വതി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടന്നു. ചിറ്റൂർ ഗവ. കോളേജ് മുൻ മലയാള വിഭാഗം മേധാവി പ്രൊഫ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 31 വിദ്യാലയങ്ങളിൽ നിന്നായി 600 അദ്ധ്യാപക, അനദ്ധ്യാപകർ പങ്കെടുത്തു. പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.മുരളി മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി.എ.രാജലക്ഷ്മി അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വേണുഗോപാൽ, ജില്ലാ സെക്രട്ടറി എം.ബി.മുകുന്ദൻ, വി.ജയശ്രീ, പി.വി.സവിത എന്നിവർ സംസാരിച്ചു.