മറൈൻ സ്‌കിൽ ഒളിമ്പ്യാഡ്
Sunday 29 June 2025 4:50 PM IST
കൊച്ചി: മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) സംഘടിപ്പിക്കുന്ന നാഷണൽ സ്‌കിൽ ഒളിമ്പ്യാഡ് ജൂലായ് ഒന്നിന് ചെന്നൈയിൽ നടക്കും. സമുദ്രോത്പന്നങ്ങളുടെ മൂല്യവർദ്ധനയിൽ നൈപുണ്യ വികസനം, ടാലന്റ് പൂൾ, ഗുണനിലവാര അവബോധം എന്നിവ വളർത്താനാണ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. മെഗാ ഫൈനൽ ചെന്നൈയിൽ സീ ഫുഡ് എക്‌സ്‌പോ ഭാരത് 2025ന്റെ ഭാഗമായി നടക്കും.
സ്‌കിൽ ഒളിമ്പ്യാഡിൽ വിജയിച്ചവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും മൂല്യവർധിത സമുദ്ര വിഭവങ്ങളുടെ രുചിക്കലും ഒരുക്കും. സമുദ്രോത്പന്ന മൂല്യവർദ്ധനവ് കരുത്തുറ്റതാക്കി സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനും വർഷംതോറും ഒളിമ്പ്യാഡ് സംഘടിപ്പിക്കുമെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ ഡി.വി സ്വാമി പറഞ്ഞു.