പി.നസീറിന് ആദരം
Sunday 29 June 2025 5:08 PM IST
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പലുമായിരുന്ന മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഡോ.പി.നസീറിനെ എറണാകുളം പൗരാവലി ആദരിച്ചു. ഹാരീസ് ബീരാന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.അലി, വിവിധ സംഘടനകളുടെ നേതാക്കളായ എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, വി.ആർ. ജോഷി, ജമാൽ പാനായിക്കുളം, എ.എം പരീത്, എൻ.ഡി പ്രേമചന്ദ്രൻ, ടി.പി.എംഇബ്രാഹിം ഖാൻ, ആർ. രമേശൻ, എം.എം ബഷീർ മദനി, ബിജു ജോസി, സുദേഷ് എം. രഘു, കടയ്ക്കൽ ജുനൈദ് തുടങ്ങിയവർ പ്രസംഗിച്ചു.