ഡോ.ജി.എൻ രമേഷ് ചുമതലയേറ്റു

Sunday 29 June 2025 5:27 PM IST

കൊച്ചി: റോട്ടറി ഇന്റർനാഷണൽ പുതുതായി രൂപീകരിച്ച ഡിസ്ട്രിക്ട് 3205ന്റെ ആദ്യ ഗവർണറായി ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ജി.എൻ. രമേഷ് ചുമതലയേറ്റു. ചടങ്ങിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുഖ്യാതിഥിയായി. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എൻ. സുന്ദര വടിവേലു ഉൾപ്പെടെ പങ്കെടുത്തു.

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ 103 റോട്ടറി ക്ലബുകളും 3,700ലധികം അംഗങ്ങളും ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3205. ഗൃഹനിർമാണം, സ്‌കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായം, പുനരുപയോഗ ഊർജം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും പിന്തുണ, പരിസ്ഥിതിസംരക്ഷണം, കരിയർ ഗൈഡൻസ് തുടങ്ങിയ സാമൂഹ്യസേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.