കൂറ്റൻ രാജവെമ്പാലയെ കൈകൾ കൊണ്ട് എടുത്തുയർത്തി യുവാവ്,​ ഞെട്ടിക്കുന്ന വീഡിയോ

Sunday 29 June 2025 7:23 PM IST

ചെറുതോ വലുതോ,​ വിഷമുള്ളതോ വിഷമില്ലാത്തതോ ആകട്ടെ പാമ്പ് എന്ന് കേട്ടാൽ പേടിക്കാത്തവർ ഇല്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും പാമ്പുകളെ കാണാം. ആകാരവും നീളവും ഒക്കെ കൊണ്ടുതന്നെ മറ്റു പാമ്പുകളിൽ നിന്ന് വ്യത്യസ്തതയുള്ള പാമ്പാണ് രാജവെമ്പാല. പാമ്പുകളിലെ രാജാവെന്നാണ് രാജവെമ്പാലയെ ( കിംഗ് കോബ്ര)​ അറിയപ്പെടുന്നത്. പാമ്പുകളിൽ ആളുകൾ ഏറ്റവുമധികം ഭയക്കുന്ന വിഭാഗവുമാണ് ഇവ. എന്നാൽ ഭീമാകാരനായ ഒരു രാജവെമ്പാലയെ കൈകൾ കൊണ്ട് എടുത്തുയർത്തുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീ‌ഡിയയിൽ വൈറലാകുന്നത്. ദ റിയൽ താർസൺ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വൈൽഡ് ലൈഫ് വ്ലോഗർ ആയ മൈക്ക് ഹോൾസ്റ്റൺ ആണ് രാജവെമ്പാലയുമൊത്തുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യാതൊരു ഭയവും ഇല്ലാതെ കൈകൾ കൊണ്ട് രാജവെമ്പാലയെ കൈകൾ കൊണ്ട് എടുത്തുയർത്തുന്നത് വീഡിയോയിൽ കാണാം.

പൂർണ വളർച്ചയെത്തിയ ഒരു രാജവെമ്പാലയെ ആണ് സുരക്ഷാ മുൻകരുതലുകൾ ഒന്നും ഇല്ലാതെ ഹോൾസ്റ്റൺ കൈകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ വീഡിയോ ചിത്രീകരിച്ചതിനെ പലരും കമന്റുകളിൽ വിമർശിച്ചിട്ടുണ്ട്. ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കരുതെന്നും പലരും അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം 8 ലക്ഷത്തിലധംക പേർ വീഡിയോ കണ്ടു കഴിഞ്ഞു. അഭിനന്ദനങ്ങളും ആശങ്കയും പലരും അറിയിച്ചിട്ടുണ്ട്. അപകടങ്ങളെ കുറിച്ച് തിരിച്ചറിവില്ലാത്ത ആളുകൾക്ക് ഇത്തരം വീഡിയോകൾ തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സോഷ്യൽ മീഡിയ കണ്ടന്റുകൾ സൃഷ്ടിക്കുന്നവർ ജാഗ്രത കാണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.