സൗജന്യ ഡയാലിസിസ്
Sunday 29 June 2025 8:24 PM IST
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും സൗജന്യ ഡയാലിസിസ് ലഭ്യമാക്കും. പ്രതിമാസം 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ സഹായം നൽകുക. രോഗികൾക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ലഭ്യമാക്കും. തൃശൂർ എടമുട്ടത്താണ് ആൽഫയുടെ ഡയാലിസിസ് സൗകര്യം. സഹായം ആവശ്യമുള്ളവർ 0480 2837100, 9539983398 എന്നീ നമ്പറിൽ ബന്ധപ്പെടുക. പരമാവധി നിർദ്ധനർക്ക് പദ്ധതി ലഭ്യമാക്കാനാണ് കൂട്ടായ്മയുടെ ശ്രമമെന്ന് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ, ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദ്ധീൻ എന്നിവർ പറഞ്ഞു.