കേരളചാപ്റ്റർ ഭാരവാഹികൾ
Sunday 29 June 2025 8:29 PM IST
കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാരാണ് പ്രസിഡന്റ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രശ്മി ആയിഷ (വൈസ് പ്രസിഡന്റ്), കൊച്ചി അമൃത ആശുപത്രിയിലെ ഡോ. സി ശ്രീകുമാർ, ഡോ. പ്രദീപ് തോമസ്, കെവിൻ ദേവസ്യ, ബിനു മാഹിത്( എക്‌സിക്യുട്ടീവ് കമ്മിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ടെലി മെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരും.