വായന പക്ഷാചാരണം സംഘടിപ്പിച്ചു

Monday 30 June 2025 12:09 AM IST
ലൈബ്രറി കൗൺസിൽ അംഗം കെ.പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: കെ.എസ്.എസ്.പി.യു കായക്കൊടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. കായക്കൊടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. എം.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. അക്ബർ കക്കട്ടിലിൻ്റെ കഥയും കഥാപാത്രങ്ങളെയും എഴുത്തുകളെയും കഥാകാരൻ ബാലൻ തളിയിൽ അവതരിപ്പിച്ചു. അക്ബർക്കൊപ്പമുള്ള അനുഭവങ്ങളെ സഹോദരൻ നാസർ കക്കട്ടിൽ അവതരിപ്പിച്ചു. അക്ബർ കക്കട്ടിലിന്റെ കഥകളെ നാസറുദീൻ, ടി. വസുമതി, ചന്ദ്രൻ പാലയാട്, അമ്മദ് തയ്യുള്ളതിൽ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപെട്ട കെ.പ്രേമനെ കെ.രാജൻ ആദരിച്ചു. ടി.ടി. നാണു, സി സുമതി, പി.ജമാൽ, എം.കെ. മൊയ്തു പ്രസംഗിച്ചു.