ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം
Monday 30 June 2025 12:13 AM IST
കാസർകോട്: ഏഴാം ലൈബ്രറി കൗൺസിലിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ താലൂക്ക് സംഗമം ചെർക്കള ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് പി.പി ശ്യാമള ദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി. താലൂക്ക് കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.കെ ശശിധരൻ, സ്റ്റേറ്റ് കൗൺസിൽ അംഗം എ. കരുണാകരൻ, രവീന്ദ്രൻ, രാഘവൻ വലിയവീട്, കെ. ജ്യോതി കുമാരി, വിനോദ് കുമാർ പെരുമ്പള എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ.വി സജേഷ് സ്വാഗതവും പി.വി രാജേഷ് നന്ദിയും പറഞ്ഞു.