കോൺഗ്രസ് പ്രതിഷേധിച്ചു

Monday 30 June 2025 12:13 AM IST
കോൺഗ്രസ്സ് പ്രതിഷേധം

ബേപ്പൂർ: കോർപ്പറേഷൻ 48-ാം ഡിവിഷനിൽ പാടത്ത് പറമ്പത്ത് റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും ബേപ്പൂർ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ജനകീയ ഒപ്പ് ശേഖരണവും നടത്തി. ഡി.സി.സി ജനറൽ സെകട്ടറി കെ.എ ഗംഗേഷ് ഉദ്ഘാടനം ചെയ്തു. ബി. കനകരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൾഗഫൂർ, അസീസ്, കളത്തുംമാരത്ത് രമേശൻ, അഫിയാഹ് എം.കെ, കെ.സി ബാബു, കെ.കെ സുരേഷ്, സുരേഷ് അരിക്കനാട്ട്, രജനി. പി, മുഹമ്മദ് മുഹസിൻ, റാഷിദ് അമീൻ, ഉപ്പുംതറ ബാബു, സി.ടി ഹാരിസ്, പി.എം രവി, അനീസ് റഹ്മാൻ,റിയാസ് കെ.പി,നജീബ്, കെ.പി, സജീവ്. പി അശോകൻ.പി, ഗണേശൻ. പി, എന്നിവർ നേതൃത്വം നൽകി