ലഹരി വിരുദ്ധ പരിപാടി നടത്തി
Monday 30 June 2025 12:17 AM IST
വടകര: ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലും ജനകീയ പ്രതിജ്ഞ നടന്നു. 250 കേന്ദ്രങ്ങളിൽ 30,000 പേർ പ്രതിജ്ഞയിൽ പങ്കെടുത്തു. പഞ്ചായത്ത് തല ഉദ്ഘാടനം മണിയൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷ്റഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുനിൽ മുതുവന അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് മൂഴിക്കൽ, രാജീവൻ വളപ്പിൽ കുനി, രാജീവ് കുമാർ പ്രസംഗിച്ചു. അനുബന്ധമായി സ്കൂളുകളിൽ വിവിധ പരിപാടികളും വീടുകളിൽ സ്നേഹദീപം, മണിയൂർ എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച സംഗീതശില്പം പരിപാടി എന്നിവ നടന്നു.