ഫുട്‌ബോൾ ടൂർണമെന്റ്

Monday 30 June 2025 12:19 AM IST
ഫുട്‌ബോൾ ടൂർണമെന്റ്

കോഴിക്കോട്: തെക്കേപുറം പ്രവാസി ഫുട്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏലിസ്റ്റോ ടെഫ ഫ്രാഞ്ചൈസി ഫുട്‌ബോൾ ടൂർണമെന്റ് സീസൺ 11 ജൂലായ് 23 മുതൽ 27 വരെ ചെറുവണ്ണൂർ അഡ്രസ്സ് ടർഫ് സ്റ്റേഡിയത്തിൽ നടക്കും. ഇതിന്റെ ഭാഗമായി ചെറൂട്ടി റോഡ് എം.എസ്.എസ് ഹാളിൽ താര ലേലം നടന്നു. ചടങ്ങ് എലിസ്റ്റോ ചെയർമാൻ സഹദ് ബംഗള ഉദ്ഘാടനം ചെയ്തു. ടെഫ ചെയർമാൻ ആദം ഒജി യുടെ അദ്ധ്യക്ഷത വഹിച്ചു. പി.വി.മുഹമ്മദ് യൂനുസ്, ഹാഷിം കടാക്കലകം, ഷബീർ അഹമ്മദ്, താജുദ്ദീൻ പി.എം, കെ.വി ജാബിർ അലി, ഫാറൂഖ് അലി, മുനീർ കുന്നത്ത്, പി.ടി.മെഹബൂബ് പ്രസംഗിച്ചു.