താലൂക്ക് ഓഫീസ് സ്റ്റാഫ് സ്നേഹ സംഗമം

Monday 30 June 2025 12:12 AM IST
സ്‌നേഹ സംഗമം എഡിഎം ടി അഖിൽ ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ സ്നേഹസംഗമം എ.ഡി.എം പി. അഖിൽ ഉദ്ഘാടനം ചെയ്ത്. സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന തഹസിൽദാർ ടി. ജയപ്രസാദ്, ഒന്നര വർഷക്കാലം ഭൂരേഖ തഹസിൽദാറായി സേവനമനുഷ്ഠിച്ച് കാസർകോട് ആർ.ആർ തഹസിൽദാറായി ട്രാൻസ്ഫറായി പോകുന്ന കെ.ബി രാമു, മഞ്ചേശ്വരം തഹസിൽദാറായി പ്രമോഷൻ ലഭിച്ചു പോകുന്ന പി. സജിത്, തഹസിൽദാറായി പ്രമോഷൻ ലഭിച്ച വി. അശോകൻ സ്ഥലം മാറിപ്പോകുന്ന ഹെഡ് ക്വാർട്ടേഴ്സ് പഞ്ചായത്ത് തഹസിൽദാർ കെ. ബാബു, ടി.എൽ.ബി തഹസിൽദാർ എം.എസ്. ലിജിൻ, ജെ.എസ്. മാരായി സ്ഥാനകയറ്റം ലഭിച്ച ടി.വി. സന്തോഷ് കുമാർ, രവി പാവൂർ വീട്ടിൽ, സി.വി അജിത് കുമാർ എന്നിവർക്ക് ഉപഹാരം നൽകി. കെ. ബാബുനായിക് പ്രസംഗിച്ചു. വി. ബിജുകുമാർ സ്വാഗതവും എ. ലത നന്ദിയും പറഞ്ഞു.