വിദ്യാർത്ഥികളെ അനുമോദിച്ചു
Monday 30 June 2025 12:23 AM IST
കുറ്റ്യാടി: ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സജീഷ് കെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇ.എം അസ്ഹർ, ബ്ലോക്ക് ട്രഷറർ സി.എച്ച് മൊയ്‌തു, മഹിള കോൺഗ്രസ് പ്രസിഡന്റ് എ.ടി ഗീത, നൗഷാദ് തെക്കാൾ, അലി ബാപ്പറ്റ, തെക്കാൾ ഹമീദ്, മുഹമ്മദ് കേളോത്, മുരളി, മുസ്തഫ പന്നിയെങ്കി, പി.പി അച്യുതൻ, കെ.പി.നിയാസ് എന്നിവർ പ്രസംഗിച്ചു.