പോക്കോ എഫ് 7 വിപണിയിൽ

Monday 30 June 2025 12:05 AM IST

കൊച്ചി: മുൻനിര മൊബൈൽ ഫോൺ ബ്രാൻഡായ പോക്കോ എഫ്‌ സീരീസിൽ എഫ് 7 മോഡൽ വിപണിയിലിറക്കുന്നു. ആധുനിക രൂപകൽപ്പന, ഉയർന്ന പ്രകടനശേഷി, മികച്ച ബാറ്ററി തുടങ്ങിയവയാണ് പ്രത്യേകതകൾ.

7550 എം.എ.എച്ച് ബാറ്ററിയാണ് പോക്കോ എഫ് 7 പ്രധാന ആകർഷണം. 90 വാട്ട് ടർബോ ചാർജറും 22.5 വാട്ട് റിവേഴ്‌സ് ചാർജിംഗ് സൗകര്യവുമുണ്ട്. 7.99 മില്ലിമീറ്റർ മാത്രമാണ് കനം. 24 ജി.ബി വരെ ടർബോ റാം, യു.എഫ്.എസ് 4.1 മെമ്മറിയും സ്‌റ്റോറേജുമുണ്ട്. 50 എം.പി പ്രൈമറി സെൻസർ, 20 എം.പി ഫ്രണ്ട് ക്യാമറ, അൾട്രാ സ്നാപ്പ്ഷോട്ട് മോഡടക്കമുള്ള ഫ്ലാഗ്ഷിപ്പ് ക്യാമറ എന്നിവയുമുണ്ട്.

വില

ഫ്‌ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തുന്ന 12+256 ജി.ബി വേരിയന്റിന് 29,999 ഉം 12+512 ജി.ബിക്ക് 31,999 രൂപയുമാണ് വില