സൗജന്യചക്ക വിതരണം
Monday 30 June 2025 12:12 AM IST
കുന്ദമംഗലം: ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തീരദേശ മേഖലകളിൽ സൗജന്യചക്ക വിതരണം നടത്തി. കൊട്ടക്കാവയലിലെ സുമനസുകളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ശേഖരിച്ച അഞ്ഞൂറോളം ചക്കകളാണ് വെള്ളയിൽ,കോതി ബീച്ച് ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത്. ചക്ക കയറ്റിയ വണ്ടി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ ഫ്ലാഗ് ഓഫ് ചെയ്തു. അസ്ഹറുദ്ധീൻ, എ.പി.കബീർ, ഫാസിൽ, എ.പി.അബു, റഷീദ്, അബ്ദുൽ സലാം, സുബൈർ കോട്ടക്കൽ, അസീസ്, ഹാരിസ്,ഷമീർ, നബീൽ, മുജീബ്, റിയാസ് നേതൃത്വം നൽകി. മുനീർ മരക്കാൻ, എൻ.പി. അഹമ്മദ് കോയ, മുസ്തഫ നൂഹ്, അബൂബക്കർ, മൊയ്തീൻകോയ കോനാട് വിതരണത്തിന് നേതൃത്വം നൽകി.