കേരള സർവകലാശാല രണ്ടാംഘട്ട അഡ്‌മിഷനും സ്പോട്ട് അഡ്‌മിഷനും

Monday 30 June 2025 12:00 AM IST

വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റിൽ അവശേഷിക്കാത്ത വിഭാഗങ്ങൾക്കുള്ള സ്പോട്ട് അഡ്മിഷനും ഇന്ന് അതതു പഠനവകുപ്പുകളിൽ നടത്തും. രണ്ടാംഘട്ട അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കാൻ സാദ്ധ്യതയുള്ളവരുടെ അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി ഹാജരാകണം.

സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ രാവിലെ 11ന് ഹാജരാകണം. ഒഴിവുകൾ: മലയാളം- മുസ്ലിം-1, ഇ.ഡബ്ലിയു.എസ്-2, എൽ.സി-1, എസ്.സി-3, എസ്.ടി-1, സംസ്കൃതം-ഓപ്പൺ മെരിറ്റിൽ-7, ഈഴവ-1, മുസ്ലിം-2, എൽ.സി-1, ഇ.ഡബ്ലിയു.എസ്-2, എസ്.സി-3, എസ്.ടി-1, മാത്തമാറ്റിക്സ്- എസ്.ടി-2, ഹിന്ദി- ഓപ്പൺ മെരിറ്റ്-1, ഈഴവ-1, മുസ്ലിം-2, എൽ.സി-1, ഇ.ഡബ്ലിയു.എസ്-2, എസ്.സി-3, എസ്.ടി-1, ബയോളജി-എസ്.ടി-1, ഹിസ്റ്ററി- ഇ.ഡബ്ലിയു.എസ്-1, ഇക്കണോമിക്സ്-എസ്.സി-2, ഫിസിക്സ്- എസ്.സി-1, എസ്.ടി-1, ഇംഗ്ലീഷ്- എസ്.ടി-1, ജിയോളജി-എസ്.സി-1. കൂടുതൽ വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ (admissions.keralauniversity.ac.in). ഇമെയിൽ: cssfyugphelp2025@gmail.com, ഫോൺ: 0471-2308328, 9188524612.

ഒന്നാം വർഷ ബി.എഡ് പ്രവേശനം അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ ബിഎഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 1. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 1 വരെ ഓപ്ഷൻ നൽകാം. അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/bed2025 സന്ദർശിക്കുക. ഫോൺ: 8281883053 ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം

അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/pg2025 സന്ദർശിക്കുക. ഫോൺ: 8281883052

പി.ജി സി.എസ്.എസ് & എം.ടെക് റാങ്ക് ലിസ്റ്റ് പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള (പി.ജി സി.എസ്.എസ് & എം.ടെക്) പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിനായി പി.ജി സി.എസ്.എസ്, എം.ടെക് അഡ്മിഷൻ പോർട്ടൽ സന്ദർശിക്കണം. വിശദ വിവരങ്ങൾക്ക് :ഫോൺ: 0471-2308328, ഇമെയിൽ: csspghelp2025@gmail.com

ഓ​ർ​മി​ക്കാ​ൻ..

1.​ ​ജെ.​എ​ൻ.​യു​ ​പി.​എ​ച്ച്ഡി​ ​അ​ഡ്മി​ഷ​ൻ​:​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്രു​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ 2025​-​ 26​ ​വ​ർ​ഷ​ത്തെ​ ​പി​‌​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ലാ​യ് 7​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​j​n​u​e​e.​j​n​u.​a​c.​i​n.

പി.​ജി​ ​ഡി​പ്ലോമആ​ദ്യ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ്

​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റി​ന്റെ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക്ലി​നി​ക്ക​ൽ​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ഴ്സി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​പ്രി​ന്റ് ​എ​ടു​ത്ത​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​യും​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സ​ഹി​തം​ ​നാ​ളെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ക്യാ​മ്പ​സി​ലു​ള്ള​ ​ക്ലി​നി​ക്ക​ൽ​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റി​ൽ​ ​ഹാ​ജ​രാ​യി​ ​കോ​ഴ്സ് ​ഫീ​സ് ​ഒ​ടു​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2560361,​ 62,​ 63,​ 64.